കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ഹീനം- മുഖ്യമന്ത്രി; ”അക്രമികളെ സംരക്ഷിക്കില്ല”

കാസര്‍ഗോഡ് കൊലപാതകത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലരുടെ വീണ്ടു വിചാരമില്ലാത്ത പ്രവർത്തിയാണ് നിലവിലെ അവസരം സൃഷ്ടിച്ചത്. രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ഹീനമാണ്. തെറ്റായ ഒന്നിനെയും ഏറ്റെടുക്കേണ്ട കാര്യം പർട്ടിക്കില്ല. ഇത്തരക്കാർക്ക് പരിരക്ഷയും പാർട്ടി നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് സി.പി.എമ്മില്‍ വിശ്വാസമുണ്ടെന്നും ഏറ്റവും കൂടുതൽ അക്രമം നേരിടുന്നത് സി.പി.എം ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.