പെരിയയിലെ കൊലവിളി പ്രസംഗത്തിൽ ഖേദപ്രകടനവുമായി സിപിഎം നേതാവ് വിപിപി മുസ്തഫ

വിവാദ പ്രസംഗത്തില്‍ ഖേദം പ്രകടിപ്പിച്ച് സി.പി.എം നേതാവ് വി.പി.പി മുസ്തഫ. തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചതാണ് വിവാദത്തിന് കാരണം. പ്രസംഗം പാര്‍ട്ടിയുടെ മാറിവരുന്ന പ്രവര്‍ത്തന ശൈലിക്ക് വിരുദ്ധമാണ്. അതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുസ്തഫ പറഞ്ഞു.

സി.പി.എം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.പി മുസ്തഫ പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് നടത്തിയ പ്രസംഗമാണ് വിവാദമായത്.