തർക്കം ഒത്ത് തീർപ്പായി; മഞ്ഞപ്പടയ്‌ക്കെതിരായ പരാതി സികെ വിനീത് പിൻവലിച്ചു

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മക്കെതിരെ സികെ വിനീത് നൽകിയ പരാതി പിൻവലിച്ചു. കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ എഫ്‌സി മത്സരത്തിനിടെ വിനീത് ബോള്‍ ബോയിയെ അസഭ്യം പറഞ്ഞെന്നായിരുന്നു പ്രചരണം. ഇതിനെ തുടര്‍ന്ന് മഞ്ഞപ്പടയ്‌ക്കെതിരെ വിനീത് രംഗത്തെത്തുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഗ്രൂപ്പിലെ ഒരു അംഗം വിനീതിനെതിരായി തെളിവില്ലാത്ത ആരോപണം പ്രചരിപ്പിച്ചതില്‍ രേഖാമൂലം ക്ഷമ ചോദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിച്ചതായി സി.കെ. വിനീത് പോലീസിനെ അറിയിച്ചത്.