ഇനി ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ ഇല്ല; പ്ലേ സ്റ്റോറിൽ നിന്ന് 28 ആപ്പുകൾ നീക്കി ഗൂഗിൾ

ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിര്‍ച്വൂല്‍ ഡാറ്റ, മിനി വാലറ്റ്, ഗോള്‍ഡ് ലോണ്‍, ലവ് ലിഫ, ചിറ്റ് ഫണ്ട്സ് തുടങ്ങിയ 28 ഓളം ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ നീക്കി. സാര്‍വേഷ് ഡെവലപ്പര്‍ എന്ന പേരിലുള്ള കമ്പനിയാണ് ഈ 28 വ്യാജ ആപ്ലിക്കേഷനുകളും വികസിപ്പിച്ചിരിക്കുന്നതെന്ന് ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ് കണ്ടെത്തി.

ഈ ആപ്ലിക്കേഷനുകളുകള്‍ ഓപ്പൺ ചെയ്യുമ്പോൾ മുതല്‍ പരസ്യങ്ങള്‍ നിറയുകയും ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തനം സങ്കേതിക തകരാര്‍ മൂലം പൂര്‍ത്തികരിക്കാന്‍ സാധിക്കില്ല എന്ന നോട്ടിഫിക്കേഷനുമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. പ്രതികരണങ്ങള്‍ ഹിന്ദിയിലാണ് എന്നത് ആപ്ലിക്കേഷനുകള്‍ ഡെവലപ്പ് ചെയ്തത് ഇന്ത്യയിലാകാമെന്നതിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും ക്വിക്ക് ഹീല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.