ഇടതുപക്ഷ ക്വട്ടേഷൻ മൊത്തത്തിൽ തകർക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം കൂടിയാണ് വിടി ബൽറാം; വിടി ബൽറാമിന് പിന്തുണയുമായി പികെ ഫിറോസ്

വിടി ബൽറാമിന് പൂർണ പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പികെ ഫിറോസ്. എത്തിക്സിന്റെയും മൊറാലിറ്റിയുടെയുമൊക്കെ അളവു യന്ത്രം എപ്പോഴും ഇടതുപക്ഷ ക്വട്ടേഷൻ ടീമിന്റെ കയ്യിലായിരിക്കും. അവരാണതൊക്കെ തീരുമാനിക്കുക. ആ അളവുകോലാണ് ബൽറാം ഇപ്പോൾ വാങ്ങി രണ്ടായി ഒടിച്ചിട്ടിരിക്കുന്നതെന്നും, വിടി ബൽറാമിന്റെ പോരാട്ടത്തിന് പൂർണ്ണ പിന്തുണ നൽകുന്നുവെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സി.പി.എം തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കുന്നതിന് കൊല്ലാനുള്ള ക്വട്ടേഷൻ മാത്രമല്ല കൊടുക്കാറുള്ളത്. അവർക്ക് വേറെയും ക്വട്ടേഷൻ രീതികളുണ്ട്. സൈബർ ക്വട്ടേഷൻ, സാംസ്കാരിക ക്വട്ടേഷൻ, മീഡിയ ക്വട്ടേഷൻ, ഭരണമുള്ളപ്പോൾ പോലീസ് ക്വട്ടേഷൻ…പട്ടിക അങ്ങിനെ നീളും. മൊത്തത്തിൽ നമുക്കിതിനെ ഇടതുപക്ഷ ക്വട്ടേഷൻ എന്നു വിളിക്കാം.

ഇനി ഇവരുടെ പ്രവർത്തനം നോക്കൂ. നെഹ്റു മുതൽ പ്രിയങ്കാ ഗാന്ധിയെ വരെ ഇവർക്ക് വിമർശിക്കാം. പക്ഷേ എ.കെ.ജിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്. ഉമ്മൻ ചാണ്ടി മുതൽ ഡീൻ കുര്യാക്കോസിനെ വരെ വിമർശിക്കാം പക്ഷേ പിണറായി വിജയനെതിരെ മിണ്ടിപ്പോകരുത്. എം.എൻ കാരശ്ശേരിയെ വിമർശിച്ചാലും കെ.ആർ മീരക്കെതിരെ ഒരു വരി പോലും ഉച്ചരിക്കരുത്. ഇതാണ് ലൈൻ.

ഈ ലൈനിനെതിര് നിന്നാലോ? വി.ടി ബൽറാമിന്റെ കാര്യം തന്നെ നോക്കൂ. “ബൽറാമിനൊക്കെ വിവരമുണ്ടെന്നായിരുന്നു കരുതിയത്! ഇതിപ്പോ?” ഇങ്ങിനെയാണ് ഇടതുപക്ഷ ക്വട്ടേഷൻ ആദ്യം തുടങ്ങുക. പിന്നെ ആ പാർട്ടിയിലെ ഒട്ടും വിവരമില്ലാത്തവൻ എന്ന മുദ്ര കുത്തും. പിന്നെ സാധ്യമായ രീതിയിലൊക്കെ അപകീർത്തിപ്പെടുത്തും. ബൽറാമിന് ഫെയിസ് ബുക്കിൽ കിട്ടുന്ന സ്വീകാര്യതയെ അവർ വിശേഷിപ്പിക്കുക ഫെയിസ്ബുക്കിൽ മാത്രം ജീവിക്കുന്ന ആൾ എന്നാണ്. ബൽറാമിനേക്കാൾ പിണറായിക്കാണ് ലൈക്ക് കൂടുതൽ കിട്ടിയിരുന്നതെങ്കിലോ? പിണറായിയുടെ ജന പിന്തുണ മനസ്സിലാക്കി ബൽറാം എം.എൽ. എ സ്ഥാനം രാജി വെക്കണം എന്ന് വരെ എം.ബി രാജേഷ് ആവശ്യപ്പെട്ടേനെ!!

മേൽ പറഞ്ഞ ക്വട്ടേഷൻ ടീമുകൾക്ക് പാർട്ടി എല്ലാ തരത്തിലും പിന്തുണ കൊടുക്കും. കൊലയാളികൾക്ക് പിന്തുണ കൊടുക്കുന്ന പാർട്ടിക്കാണോ മറ്റുള്ള ക്വട്ടേഷൻ! 51 വെട്ട് വെട്ടി ഒരു മനുഷ്യനെ കൊന്ന മുഹമ്മദ് ഷാഫി എന്ന ക്രിമിനലിന് പാർട്ടി ഗ്രാമത്തിൽ കിട്ടുന്ന സ്വീകാര്യത നമ്മൾ കണ്ടില്ലേ? വീരാരാധനയാണ് അയാളോട് പാർട്ടിക്കാർക്ക്. അയാളോട് മാത്രമല്ല പാർട്ടിക്ക് വേണ്ടി കൊല്ലുന്ന എല്ലാവരോടും.

എത്തിക്സിന്റെയും മൊറാലിറ്റിയുടെയുമൊക്കെ അളവു യന്ത്രം എപ്പോഴും ഇടതുപക്ഷ ക്വട്ടേഷൻ ടീമിന്റെ കയ്യിലായിരിക്കും. അവരാണതൊക്കെ തീരുമാനിക്കുക. ആ അളവുകോലാണ് ബൽറാം ഇപ്പോൾ വാങ്ങി രണ്ടായി ഒടിച്ചിട്ടിരിക്കുന്നത്. കൊലയാളികളുടെ ക്വട്ടേഷൻ മാത്രമല്ല ഇടതുപക്ഷ ക്വട്ടേഷൻ മൊത്തത്തിൽ തകർക്കാനുള്ള പോരാട്ടത്തിന്റെ തുടക്കം കൂടിയാണത്. ആ പോരാട്ടത്തിന് പൂർണ്ണ പിന്തുണ.

സി.പി.എം തങ്ങളുടെ എതിരാളികളെ ഇല്ലാതാക്കുന്നതിന് കൊല്ലാനുള്ള ക്വട്ടേഷൻ മാത്രമല്ല കൊടുക്കാറുള്ളത്. അവർക്ക് വേറെയും…

PK Firos ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಫೆಬ್ರವರಿ 25, 2019