ദുബായിയുടെ വർണ്ണക്കാഴ്ചകളുമായി കിംഗ് ഖാൻ വീണ്ടും

‘ബീ മൈ ഗസ്റ്റ്’ എന്ന പരസ്യചിത്രത്തിന്റെ പുതിയ പതിപ്പ് എത്തി. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ ദുബായിലൂടെ നടത്തുന്ന ഒരു നിധിവേട്ടയാണ് ഇത്തവണത്തെ പ്രമേയം. ദുബായ് നല്‍കുന്ന യാത്രാനുഭവങ്ങളും കണ്ടിരിക്കേണ്ട ആകര്‍ഷണങ്ങളും ചില ചോദ്യങ്ങളായും സൂചനകളായും കാഴ്ചക്കാര്‍ക്ക് മുന്നിലെത്തുന്നു.