സംസ്ഥാന ചലച്ചിത്ര അവാർഡ്;സൗബിനും ജയസൂര്യയും മികച്ച നടൻമാർ; നിമിഷ സജയൻ മികച്ച നടി

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു.സൗബിൻ ഷാഹിർ ജയസൂര്യ എന്നിവർ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു.ജയസൂര്യ,ക്യാപ്റ്റൻ,ഞാൻ മേരിക്കുട്ടി എന്നി സിനിമകൾക്കും സൗബിൻ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിനുമാണ് അവാർഡ് നേടിയത്.ചോലയിലെ അഭിനയത്തിന് നിമിഷ സജയൻ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി.മറ്റു അവാർഡുകൾ-മികച്ച സ്വഭാവ നടൻ-ജോജു ജോർജ്,മികച്ച സ്വഭാവ നടി-കെപിഎസി ലീല,മികച്ച ചിത്രം കാന്തൻ കളർ ഓഫ് ലവ്,ഗാനരചന-ഹരിനാരായണൻ.

മികച്ച സംവിധായകൻ-ശ്യാമപ്രസാദ്.,മികച്ച ബാലതാരം-മാസ്റ്റർ മിഥുൻ,മികച്ച പിന്നണി ഗായകൻ-വിജയ് യേശുദാസ്,മികച്ച തിരക്കഥ-മുഹ്‌സിൻ പരാരി,സകരിയ,വസ്ത്രലങ്കാരം-സമീറ സനീഷ്.മികച്ച നവാഗത സംവിധായകൻ-സകരിയ,മികച്ച ജനപ്രിയ സിനിമ-സുഡാനി ഫ്രം നൈജീരിയ