വിനീഷ്യസ് ‘സീനിയർ’; ബ്രസീൽ സീനിയർ ടീമിൽ ഇടം നേടി വിനീഷ്യസ്

ബ്രസീലിന്റെ അത്ഭുത താരം വിനീഷ്യസ് ഇനി ബ്രസീൽ ദേശീയ സീനിയർ ടീമിൽ. പനാമ, ചെക്ക് റിപ്പബ്ലിക്ക് എന്നിവര്‍ക്കെതിരായ മത്സരങ്ങള്‍ക്കുള്ളസ്‌ക്വാഡിലാണ് വിനീഷ്യസിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഗബ്രിയേല്‍ ബ്രസാവോ, ദേദെ, പാബ്ലോ, മാഴ്‌സലോ, പൗളിഞ്ഞോ, ഡഗ്ലസ് കോസ്റ്റ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. പരിക്ക് കാരണം സൂപ്പർ താരം നെയ്മറും ടീമിലില്ല. നീണ്ട നാളുകൾക്ക് ശേഷം പിഎസ്ജി താരം ഡാനി അൽവെസും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ടീം

ഗോള്‍ കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടണ്‍. ഡിഫൻഡർസ്: എഡര്‍ മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്, മിറാന്‍ഡ, തിയാഗോ സില്‍വ, ഡാനി ആല്‍വസ്, ഡാനിലോ, ഫിലിപെ ലൂയിസ്, അലക്‌സ് സാന്‍ഡ്രോ. മിഡ്ഫീൽഡ്: അലന്‍, അര്‍തര്‍, കസേമിറോ, ഫാബിഞ്ഞോ, ഫിലിപെ ആന്‍ഡേഴ്‌സണ്‍, ലൂകാസ് പാക്വേറ്റ, കുടിഞ്ഞോ. ഫോർവെർഡ്: എവര്‍ട്ടണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍, വിനീഷ്യസ്.