12 വർഷത്തെ നിയമപോരാട്ടം വിജയിച്ചു; വീഗാലാൻഡ് അപകടത്തിൽ ഗുരുതര പരിക്ക് പറ്റിയ വിജേഷിന് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നഷ്ടപരിഹാരം നൽകി

എറണാകുളം കാക്കനാട് വീഗാലാൻഡിൽ 17 വർഷം മുമ്പ് നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കി. വിജേഷിന്റെ മാതാവിന്റെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വെച്ചാണ് നല്‍കിയത്. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. 12 വര്‍ഷം പഴക്കമുള്ള കേസ് തീര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.