“അന്നുമിന്നും ഈ ‘ആണ്‍കുട്ടി’ എന്ന സ്വത്വ നിര്‍മിതിയുടെ ബലിയാടായിട്ടേ എനിക്ക് ആ ചെറുപ്പക്കാരനെ കാണാന്‍ കഴിയുന്നൂള്ളൂ; വി.ടി ബൽറാമിനെതിരെ വീണ്ടും കെ.ആർ മീര

വി.ടി ബൽറാമിനെതിരെ വീണ്ടും കെ.ആർ മീര രംഗത്ത്. “അന്നുമിന്നും ഈ ‘ആണ്‍കുട്ടി’ എന്ന സ്വത്വ നിര്‍മിതിയുടെ ബലിയാടായിട്ടേ വി.ടി ബൽറാമിനെ കാണാന്‍ കഴിയുന്നൂള്ളൂവെന്ന് കെ.ആർ മീര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ.ആർ മീര രംഗത്തെത്തിയത്. എ.കെ.ജിയെ അവഹേളിച്ചതില്‍ തെറ്റു പറ്റി എന്നു സമ്മതിക്കാനുള്ള സത്യസന്ധത ബല്‍റാം കാണിച്ചില്ല. എ.കെ.ജി. ആയാലും എഴുത്തുകാരായാലും ആളുകള്‍ ഇഷ്ടപ്പെടുന്നവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് പാരഡോക്‌സിക്കല്‍ നേതാക്കളുടെ പൊതു രാഷ്ട്രീയതന്ത്രമെന്നും കെ.ആർ മീര കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

“അന്നുമിന്നും ഈ ‘ആണ്‍കുട്ടി’ എന്ന സ്വത്വ നിര്‍മിതിയുടെ ബലിയാടായിട്ടേ എനിക്ക് ആ ചെറുപ്പക്കാരനെ കാണാന്‍ കഴിയുന്നൂള്ളൂ. കാരണം, ഇന്നലെ ഒരു ചാനല്‍ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും എ.കെ.ജിയെ അവഹേളിച്ചതില്‍ തെറ്റു പറ്റി എന്നു സമ്മതിക്കാനുള്ള സത്യസന്ധത ബല്‍റാം കാണിച്ചില്ല. എ.കെ.ജി. ആയാലും എഴുത്തുകാരായാലും ആളുകള്‍ ഇഷ്ടപ്പെടുന്നവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് പാരഡോക്‌സിക്കല്‍ നേതാക്കളുടെ പൊതു രാഷ്ട്രീയതന്ത്രം. പക്ഷേ, ഇന്നലെത്തന്നെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആ വിഷയത്തെക്കുറിച്ചു സംസാരിച്ചത് എങ്ങനെയെന്നു നോക്കണം, വ്യത്യാസം മനസ്സിലാക്കാന്‍. ലോക്‌സഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എ.കെ.ജിയെ െനഹ്രുവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധത്തിന്റെ പേരില്‍ മുല്ലപ്പള്ളി എത്ര ആദരവോടെയാണ് ഓര്‍മ്മിച്ചത്. എ.കെജിയെ കുറിച്ചു ബല്‍റാം നടത്തിയ അഭിപ്രായപ്രകടനത്തില്‍ തനിക്കു വേദനയുണ്ടായി എന്നാണു മുല്ലപ്പള്ളി പറഞ്ഞത്”

"അന്നുമിന്നും ഈ 'ആണ്‍കുട്ടി' എന്ന സ്വത്വ നിര്‍മിതിയുടെ ബലിയാടായിട്ടേ എനിക്ക് ആ ചെറുപ്പക്കാരനെ കാണാന്‍ കഴിയുന്നൂള്ളൂ….

K R Meera ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಮಾರ್ಚ್ 3, 2019