‘സ്വയം ഹീറോ ആവുന്നത് നിർത്തൂ’; മോദിക്കെതിരെ ആഞ്ഞടിച്ച് നടൻ സിദ്ധാർത്ഥ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ സിദ്ധാർത്ഥ്. പുൽവാമ ആക്രമണത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സ്വയം ഹീറോ ആവുന്നത് മോദി അവസാനിപ്പിക്കൂവെന്നും സിദ്ധാർത്ഥ് പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു സിദ്ധാർത്ഥിന്റെ പരാമർശം.

നരേന്ദ്ര മോദി ട്വിറ്ററിലിട്ട പോസ്റ്റിന് മറുപടിയായായിരുന്നു സിദ്ധാർത്ഥിന്റെ പരാമർശം. ‘നമ്മുടെ ആളുകൾ സൈന്യത്തിൽ വിശ്വസിക്കുന്നു. അവർക്കൊപ്പം നിൽക്കുന്നു. നിങ്ങളും നിങ്ങളുടെ ആളുകളുമാണ് അവരെ വിശ്വസിക്കാത്തത്. പുൽവാമയെ രാഷ്ട്രീയവത്ക്കരിക്കുന്നത് നിർത്തൂ. ശരിയായ ഹീറോകളുടെ പിന്നിൽ നിന്ന് സ്വയം ഹിറോ ആവുന്നത് അവസാനിപ്പിക്കൂ. നിങ്ങൾ സൈന്യത്തെ ബഹുമാനിക്കണം. നിങ്ങൾ ഒരു സൈനികൻ അല്ല. അതുകൊണ്ട് തന്നെ നിങ്ങളെ അങ്ങനെ പരിഗണിക്കണമെന്ന് പ്രതീക്ഷിക്കരുത്. ജയ്ഹിന്ദ്’. സിദ്ധാർത്ഥൻ ട്വിറ്ററിൽ കുറിച്ചു.