ഓട്ടോയിലിടിച്ച ബലെനയുടെ മുന്‍ഭാഗം തരിപ്പണം; (വീഡിയോ കാണാം)

ഇന്‍ഡിക്കേറ്റര്‍ ഇടാതെ പെട്ടെന്ന് ഇടത്തേക്ക് എടുത്ത ഒരു ഓട്ടോറിക്ഷയുടെ പിന്നില്‍ മാരുതിയുടെ ജനപ്രിയ വാഹനം ബലേനോ ഇടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. എന്നാൽ ഈ വീഡിയോ ഇത്രയും വൈറലാവാൻ കാരണം അപകടത്തിന് ശേഷമുള്ള ഇരു വാഹങ്ങളുടെയും മാറ്റം കാരണമാണ്. ഇടിയുടെ ആഘാതത്തില്‍ ബലേനോയുടെ മുന്‍ഭാഗം തകര്‍ന്ന് തരിപ്പണമായി. എന്നാല്‍, ഓട്ടോറിക്ഷയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നുള്ളതാണ് കൗതുകകരം. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നായ ബലേനോയുടെ പുതിയ പതിപ്പ് അടുത്ത കാലത്താണ് വിപണിയിലെത്തിയത്.

പുതിയ ബലേനോ പെട്രോള്‍ പതിപ്പിന് 5.45 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം വരെയും ഡീസലിന് 6.60 ലക്ഷം മുതല്‍ 8.60 ലക്ഷം രൂപ വരെയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം.