സംസ്ഥാനത്ത് കാര്‍ഷിക വായ്പകൾക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കുള്ള മൊറട്ടോറിയം നീട്ടി. കര്‍ഷകര്‍ എടുത്ത കാര്‍ഷികേതര വായ്പകള്‍ക്കും മൊറട്ടോറിയം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി . മൊറട്ടോറിയം 2015 മാര്‍ച്ച്‌ 31 വരെയുള്ള കാര്‍ഷിക വായ്പകൾക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പകള്‍ക്കു വയനാട്, ഇടുക്കി ജില്ലകളില്‍ മൊറട്ടോറിയമുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . മന്ത്രിസഭായോഗത്തില്‍ കാര്‍ഷിക കടാശ്വാസ പരിധി ഇരട്ടിയാക്കാനും തീരുമാനം ആയി .കടാശ്വാസ പരിധി ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായാണ് ഉയര്‍ത്തുക.വാണിജ്യ ബാങ്കുകളുടെ വായ്പകളും കടാശ്വാസ കമ്മിഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും .