മസൂദ് അസറിനെ അറസ്റ്റ് ചെയ്തേക്കുമെന്നു സൂചന

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇത് സംബന്ധിച്ച്‌ ഉടന്‍ തീരുമാനം എടുക്കുമെന്നു പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മസൂദ് അസറിന്റെ സഹോദരന്‍ അബ്ദുള്‍ റൗഫ് അസ്ഗര്‍ അടക്കം 44 ഭീകരരെ കരുതല്‍ തടവിലാക്കി എന്ന വാർത്തയും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.