കായംകുളം കൊച്ചുണ്ണിയിൽ നിവിന്‍ പോളി പെരുമ്പാമ്പ് ,ചെന്നായ എന്നിവയ്‌ക്കൊപ്പം പോരാടിയത് ഇങ്ങനെ… (വീഡിയോ കാണാം)

2018 ഒക്ടോബറില്‍ റിലീസിനെത്തിയ കായംകുളം കൊച്ചുണ്ണി ബോക്സ് ഓഫീസിൽ വലിയ നേട്ടം കരസ്ഥമാക്കിയിരുന്നു. പുലിമുരുകന് ശേഷം മലയാളത്തില്‍ നിന്നും നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയെന്ന റെക്കോര്‍ഡും കൊച്ചുണ്ണിയിലൂടെ നിവിന്‍ സ്വന്തമാക്കി.

വിഎഫ്‌എക്‌സ് (സ്‌പെഷ്യല്‍ ഇഫക്ടസ്) ഇട്ടിട്ടാണ് ചിത്രം നിര്‍മ്മിച്ചത്. സിനിമയിലെ വിഎഫ്‌എക്‌സ് മേക്കിംഗ് വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. നിവിന്‍ പോളി പെരുമ്പാമ്പിനോടും ചെന്നായയ്ക്കുമൊപ്പം പോരാടിയതും വിഎഫ്‌എക്‌സ് എഫക്‌ട്‌സിലൂടെയായിരുന്നു.ബാഹുബലി, പുലിമുരുകന്‍ തുടങ്ങിയ സിനിമകളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച ഫയര്‍ഫ്ലൈ ആയിരുന്നു കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചത്.

സിനിമയില്‍ എവിടെയൊക്കെ സ്‌പെഷ്യല്‍ ഇഫക്‌ട്‌സ് ഉപയോഗിച്ചിട്ടുണ്ടോ അതെല്ലാം വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി.