ലോകത്ത് ഏറ്റവും കൂടുതൽ പേർ മരണപ്പെടുന്നത് ഏത് അസുഖം മൂലമാണ്?; പഠനങ്ങൾ പറയുന്നത് ഇങ്ങനെ

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതെങ്ങനെ? ഐഎച്ച്‌എംഇ ഡാറ്റ അനുസരിച്ചുള്ള കണക്കുകൾ പ്രകാരം ലോകത്തില്‍ ഏറ്റവും അധികം ആളുകള്‍ മരിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണ്. ലോകത്ത് നടക്കുന്ന മരണങ്ങളില്‍ 32.3 ശതമാനവും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലമാണ്. കാന്‍സര്‍ മൂലമുള്ള മരണമാണ് രണ്ടാം സ്ഥാനത്താണ്. ഇത് മൂലം മരിക്കുന്നത് 16.3 ശതമാനം പേരാണ്. 6.5 ശതമാനം പേര്‍ ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണ് മരിക്കുന്നത്. നാലാം സ്ഥാനത്ത് പ്രമേഹമാണ് ഇത് മൂലം മരിക്കുന്നവര്‍ 5.8 ശതമാനം വരും.

അതേ സമയം 1950 ല്‍ ലോകത്തിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 46 വയസായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 71 വയസായി ഉയര്‍ന്നിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗങ്ങള്‍ക്കെതിരെ കൈവരിച്ച ആരോഗ്യ പുരോഗതിയും ജീവിത സാഹചര്യങ്ങളില്‍ വന്ന പുരോഗതിയുമാണ് ആയുര്‍ദൈര്‍ഘ്യം കൂടാന്‍ കാരണമായതെന്നാണ് പഠനം പറയുന്നത്.