ഇഞ്ചുറി ടൈം ഷോക്കിൽ വീണ് ബംഗളുരു; ആദ്യപാദ സെമിയിൽ നോർത്ത് ഈസ്റ്റിന് ജയം

ഐഎസ്എൽ ആദ്യപാദ സെമിയിൽ ബംഗളുരുവിനെ തോൽപിച്ച് നോർത്ത് ഈസ്റ് ഫൈനലിലേക്ക് ഒരു പടി മുമ്പെത്തി. നോർത്ത് ഈസ്റ്റിന്റെ തട്ടകത്ത് നടന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി വലയിലേക്കെത്തിച്ചാണ് നോർത്ത് ഈസ്റ് 2-1 സ്‌കോറിൽ വിജയിച്ചത്.

നോർത്ത് ഈസ്റ്റിനായി റീഡീം ലാങ് ആണ് 20 ആം മിനുറ്റിൽ ആദ്യ ഗോൾ നേടിയത്. 82 ആം മിനിട്ടിൽ സിസ്കോയിലൂടെ ബാംഗ്ലൂർ ഒപ്പമെത്തി. എന്നാൽ കളി തീരാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കവേ മസികയെ കാബ്ര ഫൗൾ ചെയ്തതിലൂടെ ലഭിച്ച പെനാൽറ്റി മാസിക തന്നെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. പതിനൊന്നാം തിയതി ബാംഗ്ലൂരിലാണ് രണ്ടാം പാദസെമി.