വജ്രായുധങ്ങളെ ടീമിലെത്തിച്ച് പ്രിയങ്കാ ഗാന്ധി

ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായതോടെ വജ്രായുധങ്ങളെ ടീമിലെത്തിച്ച് പ്രിയങ്ക ഗാന്ധി. മോദിയുടെ ടീമിന്റെ തന്ത്രങ്ങള്‍ ഒരുക്കിയ റോബിന്‍ ശര്‍മ പ്രിയങ്കയുടെ ടീമിലേക്ക് കൂടുമാറ്റിയിരിക്കുകയാണ്. ജെഡിയുവിന്റെ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടബില്‍ ഗവര്‍ണര്‍സിന്റെ ഭാഗമായിരുന്നു റോബിൻ ശർമ്മ. മോദിയെ 2014ല്‍ വിജയിപ്പിക്കുന്നതില്‍ നിര്‍ണായകമായത് റോബിന്‍ ശര്‍മയുടെ പങ്കാണ്. ക്യാമ്പയിന്‍ അഡൈ്വസര്‍ റോബിന്‍ ശര്‍മ പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് ക്യാമ്പയിനിന്റെ അഡൈ്വസറായി നിയമിതനായിരിക്കുകയാണ്. ബിജെപിക്കും മോദിക്കും ഒരേപോലെ തിരിച്ചടിയാണ് ഇത്.

2014ല്‍ മോദിയെ ജനപ്രിയനാക്കിയ ചായ് പേ ചര്‍ച്ചയുടെ ബുദ്ധികേന്ദ്രമായിരുന്നു റോബിന്‍ ശര്‍മ. എന്നാല്‍ മോദിയുടെ ടീമില്‍ സ്വാതന്ത്ര്യമില്ലാത്തത് കൊണ്ടാണ് അദ്ദേഹം ബിജെപി ക്യാമ്പ് വിട്ടത്. പിന്നീട് അദ്ദേഹം നിതീഷ് കുമാറിനൊപ്പമായിരുന്നു. നിതീഷിനും തിരിച്ചടി നിതീഷിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് റോബിനായിരുന്നു. നിതീഷിന്റെ സൈക്കിള്‍ ക്യാമ്പയിന്‍ ഹര്‍ ഗര്‍ നിതിഷേ, ഹര്‍ മന്‍ നിതിഷേ എന്ന റോബിന്റെ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രചാരണം വന്‍ ഹിറ്റായിരുന്നു. ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും ഗ്രാമസഭകളുമായി യുപിയില്‍ കോണ്‍ഗ്രസിന്റെയും പ്രിയങ്കയുടെയും പ്രവര്‍ത്തനങ്ങള്‍ റോബിന്‍ സജീവമാക്കുകയാണ്.

പ്രിയങ്കയുടെ ടീമിലേക്ക് റോബിന്‍ ശര്‍മയെ കൂടാതെ കുറച്ച് പേര്‍ വീണ്ടും എത്തുന്നുണ്ട്. വരാദ് പാണ്ഡെയാണ് ഇതില്‍ പ്രധാനി. മുന്‍ കേന്ദ്ര മന്ത്രി ജയറാം രമേശിന്റെ സ്‌പേഷ്യല്‍ അഡൈ്വസറാണ് പാണ്ഡെ. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദദാരിയാണ് അദ്ദേഹം. പ്രധാനമന്ത്രിയുടെ ഗ്രാമീണ വികസന പദ്ധതികള്‍ തയ്യാറാക്കിയത് വരാദ് പാണ്ഡെയാണ്. നിര്‍മല്‍ ഭാരത് അഭിയാന്‍, യുപിഎ സര്‍ക്കാരിന്റെ കീഴില്‍ ആധാര്‍ ജി2പി പേയ്‌മെന്റുമായി ബന്ധിപ്പിക്കുന്ന പദ്ധതികളും വരാദ് പാണ്ഡെയാണ് അവതരിപ്പിച്ചത്. ഇരുവരും പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭാഗമാകുന്നതോടെ യുപിയിൽ പ്രിയങ്കയും കോൺഗ്രസും തരംഗം സൃഷ്ടിക്കുമെന്നാണ് അണികളുടെ പ്രതീക്ഷ