റിമി ടോമി നയിച്ച ഗാനമേളയ്‌ക്കിടെ കൂട്ടത്തല്ല് (വീഡിയോ കാണാം)

ഗായികയും അവതാരികയുമായ റിമി ടോമി നയിക്കുന്ന സംഘത്തിന്റെ ഗാനമേളയ്‌ക്കിടെ കൂട്ടത്തല്ല്. കൊല്ലം കരനാഗപ്പളി താഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഉത്സവത്തിലെ ഗാനമേളയ്ക്കിടെയായിരുന്നു സംഘർഷം.

ഗാനമേള നടക്കുന്നതിനിടെ കാണികളുടെ ഇടയില്‍ നിന്ന് ഒരു യുവാവ് സ്റ്റേജിലേയ്ക്ക് കയറി ഗായകനോടൊപ്പം വേദിയില്‍ നൃത്തം ചെയ്തു. എന്നാല്‍ നൃ‍ത്തം അവസാനിപ്പിച്ച്‌ ഇയാളോട് സ്റ്റേജില്‍ നിന്ന് പുറത്തു പോകാന്‍ ഗായകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇതിനു തയ്യാറായിരുന്നില്ല. നൃത്തം തുടരുകയും ചെയ്തു. ഇതോടെ ഗാനമേള സംഘം പരിപാടി നിർത്തി വയ്ക്കുകയായിരുന്നു. യുവാവിനെ സംഘടകര്‍ സ്റ്റേജില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ അവസാനിച്ചത്. യുവാവിന്റെ കൂടെയുണ്ടായവരും സംഘാടകരും തമ്മില്‍ കയ്യാങ്കളിയായതോടെ പോലീസ് ലാത്തി വീശി.അതേ സമയം സംഘര്‍ഷം കടുത്തതോടെ റിമി ടോമി കാറില്‍ കയറി സംഭവ സ്ഥലത്ത് നിന്ന് പോയെന്നാണ് റിപോർട്ടുകൾ.