വെ​ള്ള​മെ​ന്ന് തെറ്റിദ്ധരിച്ച്‌ ആ​സി​ഡ് കു​ടി​ച്ചു; അ​ഞ്ചാം ക്ലാ​സു​കാ​രി​ക്ക് ദാരുണാന്ത്യം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി അ​ബ​ദ്ധ​ത്തി​ല്‍ ആ​സി​ഡ് കുടിച്ച്‌ മ​രി​ച്ചു. സ​ഹ​പാ​ഠി​യു​ടെ വാ​ട്ട​ര്‍​ബോ​ട്ടി​ലി​ല്‍​ നി​ന്ന് വെ​ള്ള​മാ​ണെ​ന്നു​ ക​രു​തി ആ​സി​ഡ് കു​ടി​ക്കു​ക​യാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ ഹ​ര്‍​ഷ്‌​വി​ഹാ​റി​ലു​ള്ള സ്വ​കാ​ര്യ​സ്കൂ​ളി​ലാ​യി​രു​ന്നു സം​ഭ​വം.

നാലാംക്ലാസുകാരിക്കൊപ്പമാണ് അഞ്ചാം ക്ലാസുകാരിയായ സഞ്ജന ഭക്ഷണം കഴിക്കാനിരുന്നത്. നാലാം ക്ലാസിലെ ടീച്ചര്‍ ചൊവ്വാഴ്ച ലീവായതിനാല്‍ സഞ്ജന നാലാം ക്ലാസുകാരിക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ട വരണ്ടതിനാല്‍ സഞ്ജന ഒപ്പമിരുന്ന നാലാംക്ലാസുകാരിയോട് വെള്ളം ചോദിക്കുകയും അവള്‍ നല്‍കുകയും ചെയ്തു.

വെള്ളമാണെന്ന് തെറ്റിദ്ധരിച്ച്കു പ്പിയില്‍ ഉണ്ടായിരുന്ന ശു​ചി​മു​റി വൃ​ത്തി​യാ​ക്കു​ന്ന എടുത്ത് കുടിച്ച സഞ്ജനയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. ആന്തരികാവയവങ്ങള്‍ക്കെല്ലാം മുറിവുണ്ടാകുകുകയും രക്തം ശര്‍ദ്ദിക്കുകയും ചെയ്തതോടെ കുട്ടിയെ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ആന്തരികാവയവങ്ങള്‍ക്ക് ആഴത്തിലുള്ള മുറിവേറ്റത്തിനാല്‍ രക്തം വാര്‍ന്ന് അഞ്ചാം ക്ലാസുകാരി മരിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.