സർക്കാരിനെയോ നയങ്ങളെയോ ചോദ്യം ചെയ്‌താൽ ഒരു ലക്ഷം രൂപ പിഴ!; കൂടാതെ ജയിൽ ശിക്ഷയും

51619482 - gavel and some dollars banknotes on wooden table.auction bidding, judicial system corruption concept.toned

​സ​ര്‍​ക്കാ​രി​നെ​യോ​ ​ന​യ​ങ്ങ​ളെ​യോ​ ​ചോ​ദ്യം​ ​ചെ​യ്താ​ല്‍ പി​ഴ​യും ജയിൽ ശിക്ഷയും. സംഭവം ഇന്ത്യയിലില്ല, അങ്ങ് റഷ്യയിലാണ്. പ്രസിഡണ്ട് ​വ്ലാ​ഡി​മി​ര്‍​ ​പു​ടി​നെ​യോ​ ​രാ​ജ്യ​ത്തെ​യോ​ ​സ​ര്‍​ക്കാ​രി​നെ​യോ​ ​അ​ല്ലെ​ങ്കി​ല്‍​ ​സ​ര്‍​ക്കാ​ര്‍​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യോ​ ​അ​പ​മാ​നി​ക്കു​ന്ന​ ​രീ​തി​യി​ല്‍​ ​ഓ​ണ്‍​ലൈ​ന്‍​പോ​സ്റ്റു​ക​ളും​ ​മ​റ്റും​ ​ഇ​ടു​ക​യും​ ​ഷെ​യ​ര്‍​ ​ചെ​യ്യു​ക​യും​ ​ചെ​യ്യു​ന്ന​വ​ര്‍​ക്ക് ​ജ​യി​ല്‍​ ​ശി​ക്ഷ​യും​ ​വ​ന്‍​ ​തു​ക​ ​പി​ഴ​യും​ ​ന​ല്‍​കു​ന്ന​ ​ബി​ല്‍ റഷ്യയിൽ പാസ്സാക്കി​ . ഓ​ണ്‍​ലൈ​ന്‍​ ​ഉ​പ​യോ​ക്താ​ക്ക​ള്‍​ ക്ക് 1,00,000​ ​റൂ​ബി​ള്‍​ ​(1,06,315​ ​രൂ​പ​)​ ആണ് പിഴ.


കു​റ്റം​ ​ആ​വ​ര്‍​ത്തി​ക്കു​യാ​ണെ​ങ്കി​ല്‍​ ​ര​ണ്ടു​മ​ട​ങ്ങ് ​പി​ഴ​ ​ചു​മ​ത്തു​ക​യും​ ​ചെ​യ്യും.​ ​സ​ര്‍​ക്കാ​രി​നെ​തി​രെ​ ​വി​മ​ര്‍​ശ​നം​ ​ഉ​ന്ന​യി​ക്കു​ന്ന​വ​ര്‍​ക്കും​ ​’​പു​ടി​ന്‍​ ​ബാ​സ്റ്റേ​ര്‍​ഡ്’​ ​ആ​ണെ​ന്ന​ ​രീ​തി​യി​ല്‍​ ​പ്ര​സ്താ​വ​ന​ക​ള്‍​ ​ഇ​റ​ക്കി​യ​വ​രേ​യും​ ​സം​ബ​ന്ധി​ച്ച്‌ ​ഇ​ത്ത​ര​മൊ​രു​ ​നി​യ​മം​ ​വ​ലി​യ​ ​തി​രി​ച്ച​ടി​യാ​യി​രി​ക്കു​മെ​ന്നും​ ​ഇ​വ​ര്‍​ ​പ്രോ​സി​ക്യൂ​ട്ട് ​ചെ​യ്യ​പ്പെ​ടു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണെ​ന്നും​ ​മോ​സ്‌​കോ​ ​ആ​സ്ഥാ​ന​മാ​യി​ ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ ​സോ​വാ​ ​സെ​ന്റ​ര്‍​ ​ത​ല​വ​ന്‍​ ​അ​ല​ക്‌​സാ​ണ്ട​ര്‍​ ​വെ​ര്‍​കോ​വ്‌​സി​ ​പ​റ​ഞ്ഞു.​