വനിതാ ദിനത്തിൽ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്ത് രാഹുൽ ഗാന്ധി

വനിതാ ദിനത്തിൽ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒഡീഷയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് രാഹുൽ പ്രഖ്യാപിച്ചത്. അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്നും സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച്‌ ഒഡീഷയില്‍ നടന്ന് വനിതാ സമ്മേളനത്തില്‍ പ്രസംഗിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ദിവസവും എട്ട് സ്ത്രീകളാണ് ദിവസവും പീഡിപ്പിക്കപ്പെടുന്നത്. വര്‍ഷത്തില്‍ നീതി ലഭിക്കുന്നതാകട്ടെ ഏഴ് പേര്‍ക്ക് മാത്രവും. സ്ത്രീ ശാക്തീകരണം ഉറപ്പാക്കാനായി സംസ്ഥാന നിയമസഭകളിലും ലോക്‌സഭയിലും അടിയന്തരമായി വനിതാ സംവരണ ബില്‍ നടപ്പാക്കേണ്ട ആവശ്യകതയുണ്ട്. കോണ്‍ഗ്രസ് അത് നടപ്പാക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.