റോഡിന് നടുവിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ പിടിച്ച്‌ വീല്‍ച്ചെയറില്‍ യാത്ര

പ്രിട്ടോറിയ: റോഡിന് നടുവിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകില്‍ പിടിച്ച്‌ വീല്‍ച്ചെയറില്‍ യാത്ര ചെയ്യുന്ന അജ്ഞാതന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലെ തിരക്കേറിയ ഹൈവേയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിന്റെ പുറകുഭാഗത്തുള്ള കമ്പിയില്‍ പിടിച്ച്‌ വീല്‍ച്ചെയറില്‍ ട്രക്കിനൊപ്പമാണ് ഇയാള്‍ സഞ്ചരിക്കുന്നത്. രാജ്യത്ത് പ്രതിവര്‍ഷം 14,000 ജനങ്ങള്‍ റോഡ് അപകടങ്ങളിലൂടെ മരണപ്പെടുമ്ബോള്‍ ഇയാളുടെ സാഹസികപ്രവര്‍ത്തിയില്‍ ക്ഷമ ചോദിക്കുന്നതായും റോഡിലെ ഈ സാഹസം ഇനിയും അനുവദിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി സൗത്താഫ്രിക്കയിലെ റോഡ് ട്രാഫിക് മാനേജ്‌മെന്റ് കോര്‍പ്പറേഷന്‍ വ്യക്തമാക്കി .