മൂന്നാം സീറ്റിൽ വിട്ടുവീഴ്ച; പകരം ലീഗിന് രണ്ട് രാജ്യസഭാ സീറ്റുകൾ

മൂന്നാം സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് തയാറായി മുസ്ലിം ലീഗ്. മൂന്നാം സീറ്റിന് പകരം ഒരു രാജ്യസഭാ സീറ്റ് നൽകണമെന്നും ലീഗ് ആവശ്യപ്പെട്ടു. രണ്ടാമത്തെ രാജ്യസഭാ സീറ്റ് തിരിച്ചു തരാമെന്ന് കോൺഗ്രെസും സമ്മതിച്ചിട്ടുണ്ട്. ലോക്സഭയിൽ മൂന്നാം സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറായാണ് ലീഗ് ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീറുമാണ് ലീഗിന്റെ സ്ഥാനാർത്ഥികൾ. ഇരുവരും സിറ്റിംഗ് എംപിമാരാണ്.