ഷാര്‍ജ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആയുധങ്ങളുമായെത്തി കവര്‍ച്ചാശ്രമം; രണ്ട് പേര്‍ പിടിയില്‍

ഷാ​ര്‍ജ : അ​ല്‍ ഫ​ലാ​യി​ലെ ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ക​വ​ര്‍ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച ര​ണ്ട് ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​ക​ളെ ഷാ​ര്‍ജ പൊ​ലീ​സ് പി​ടി​കൂ​ടി. സ്ഥാ​പ​ന​ത്തി​ല്‍ ന​ല്ല തി​ര​ക്കു​ള്ള സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം. ര​ണ്ട് പേ​രാ​ണ് മു​ഖ​മൂ​ടി ധ​രി​ച്ച്‌ ക​വ​ര്‍ച്ച​ക്ക് എ​ത്തി​യ​ത്. പണവുമായി രക്ഷപെടാനുള്ള ഇവരുടെ ശ്രമം ജീവനക്കാര്‍ പ്രതിരോധിക്കുകയായിരുന്നു. രണ്ട് ജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.

രാത്രി 11.42ന് തിരക്കേറിയത സമയത്തായിരുന്നു കവര്‍ച്ചാശ്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മുഖം മൂടിയണിഞ്ഞ രണ്ട് പേര്‍ ആയുധങ്ങളുമായാണ് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കയറി വന്നത്. ഒരാളുടെ പക്കല്‍ മാംസം മുറിക്കാനുപയോഗിക്കുന്ന മൂര്‍ച്ചയേറിയ കത്തിയും മറ്റൊരാളുടെ പക്കല്‍ ചുറ്റിക പോലുള്ള വസ്തുവുമാണ് ഉണ്ടായിരുന്നത്. ആ​യു​ധം ഉ​യ​ര്‍ത്തി പി​ടി​ച്ച്‌ ഇ​വ​ര്‍ സ്ഥാ​പ​ന​ത്തി​ലു​ള്ള​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ത​ട​യാ​ന്‍ ശ്ര​മി​ച്ച​വ​രെ ആ​ക്ര​മി​ക്കു​ക​യും ​െച​യ്​​തു. സ്ഥാ​പ​ന​ത്തി​ല്‍ ക​യ​റി​യ ഉ​ട​നെ ഒ​രാ​ള്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ നേ​രി​ട്ട​പ്പോ​ള്‍ ര​ണ്ടാ​മ​ന്‍ കാ​ഷ്യ​റ​യാ​ണ് ആ​ക്ര​മി​ച്ച​ത്. കാ​ഷ്യ​ര്‍ ചെ​റു​ത്ത് നി​ന്ന​പ്പോ​ള്‍ ഇ​യാ​ള്‍ ശ​ക്ത​മാ​യി മ​ര്‍​ദ്ദി​ച്ചു.

പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ആദ്യം ഒന്ന് പരിഭ്രമിച്ച ക്യാഷര്‍ പ്രതിരോധിച്ചു. അക്രമിയെ ഇയാള്‍ ധീരമായി നേരിടുകയായിരുന്നു. കൈയിലുള്ള ആയുധം ഉപയോഗിച്ച് ക്യാഷറെ അക്രമിക്കുകയും എന്നാല്‍ ഇത് വകവെയ്ക്കാതെ ഇയാള്‍ അക്രമിയെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചു. സംഘത്തിലുണ്ടായിരുന്ന രണ്ടാമത്തെയാളും ക്യാഷറെ അക്രമിക്കാനെത്തി. ഉടന്‍ തന്നെ മറ്റൊരു ജീവനക്കാരന്‍ കൂടിയെത്തി ഇവരെ പ്രതിരോധിക്കുന്നത് . പിന്നാലെ കൂടുതല്‍ ജീവക്കാരെത്തി ഒരാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതേസമയം സംഘത്തിലുണ്ടായിരുന്ന രണ്ടാമന്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു.

എന്നാൽ ഏ​ത് വ​ഴി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മ​ല്ല. പൊ​ലീ​സി​െ​ന്‍​റ സ​മ​യോ​ജി​ത​മാ​യ ഇ​ട​പ്പെ​ട​ലി​നെ തു​ട​ര്‍ന്ന് ര​ണ്ട് പേ​രെ​യും പി​ടി​കൂ​ടി​യ​താ​യി അ​ല്‍ ശം​സി പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ കാ​ഷ്യ​റെ കു​വൈ​ത്ത് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ കു​റ്റം സ​മ്മ​തി​ച്ചു. കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി പ്ര​തി​ക​ളെ കോ​ട​തി​ക്ക് കൈ​മാ​റി.