ലോക്സഭാ തെരഞ്ഞടുപ്പ് ഫലം ആർക്കൊപ്പം?; പുതിയ സർവേ ഫലം ഇപ്രകാരം

ലോക്സഭാ തെരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കാനിരിക്കെ പുതിയ അഭിപ്രായ സർവേ ഫലം പുറത്ത്. മറാത്തി വാര്‍ത്താ ചാനലായ ‘സീ 24 താസ്’ നടത്തിയ സര്‍വേ ഫലമാണ് പുറത്ത് വിട്ടത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം ലഭിക്കില്ലെന്നും ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സർവ്വേ പ്രവചിക്കുന്നു.

543 അംഗ സഭയില്‍ എന്‍.ഡി.എയ്ക്ക് 264 സീറ്റുകളിലും കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ 165 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു. മറ്റുള്ളവര്‍ക്ക് 114 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെ പ്രവചനം ചുവടെ;

ഉത്തര്‍പ്രദേശ് ( 80 സീറ്റുകള്‍)

ബി.ജെ.പി: 50
കോണ്‍ഗ്രസ്: 5
ബി.എസ്.പി-എസ്.പി : 25

മഹാരാഷ്ട്ര (48 സീറ്റുകള്‍)

ബി.ജെ.പി+ശിവസേന : 30 (ബി.ജെ.പി-16, ശിവസേന 14)
കോണ്‍ഗ്രസ്+എന്‍.സി.പി : 17 (എന്‍.സി.പി -10, കോണ്‍ഗ്രസ് -7)
മറ്റുള്ളവര്‍ -1

ബീഹാര്‍ (40 സീറ്റുകള്‍)

എന്‍.ഡി.എ : 28
കോണ്‍ഗ്രസ് : 10
മറ്റുള്ളവര്‍ : 2

കര്‍ണാടക (28 സീറ്റുകള്‍)

ബി.ജെ.പി : 8
കോണ്‍ഗ്രസ് : 20

ഗുജറാത്ത്‌ (26 സീറ്റുകള്‍)

ബി.ജെ.പി : 24
കോണ്‍ഗ്രസ് : 2

ജാര്‍ഖണ്ഡ് (14 സീറ്റുകള്‍)

ബി.ജെ.പി : 7
കോണ്‍ഗ്രസ് 7

പഞ്ചാബ് ( 13 സീറ്റുകള്‍)

ബി.ജെ.പി : 1
കോണ്‍ഗ്രസ് : 10
മറ്റുളവര്‍ : 2

ഛത്തീസ്ഗഡ്‌ (11 സീറ്റുകള്‍)

ബി.ജെ.പി : 4
കോണ്‍ഗ്രസ് : 7

ഹരിയാന (10 സീറ്റുകള്‍)

ബി.ജെ.പി : 6
കോണ്‍ഗ്രസ് : 3
മറ്റുളവര്‍ : 1

ജമ്മ-കാശ്മീര്‍ ( 6 സീറ്റുകള്‍)

ബി.ജെ.പി : 3
കോണ്‍ഗ്രസ് : 0
നാഷണല്‍ കോണ്‍ഫറന്‍സ് : 2
പി.ഡി.പി : 1