ഐഎസ്എൽ; നോർത്ത് ഈസ്റ്റിനെ തോൽപിച്ച് ബംഗളുരു കലാശപ്പോരാട്ടത്തിന്

തുടർച്ചയായ രണ്ടാം പ്രാവശ്യവും ഐഎസ്എൽ ഫൈനൽ ടിക്കറ്റെടുത്ത് ബംഗളുരു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഇന്ന് ബംഗളുരു നോർത്ത് ഈസ്റ്റിനെ തോല്പിച്ചത്. മിക്കു, ഡിമാസ്, ഛേത്രി എന്നിവരുടെ വകയായിരുന്നു ബംഗളുരുവിന്റെ ഗോളുകൾ.

ആദ്യ പകുതിയില്‍ തന്നെ മൂന്ന് ഗോളുകള്‍ക്ക് മുന്നില്‍ എത്താനുള്ള അവസരം ബെംഗളൂരു എഫ് സിക്ക് ഉണ്ടായി. വെനിസ്വേലന്‍ സ്ട്രൈക്കര്‍ മികുവിനായിരുന്നു മൂന്ന് സുവര്‍ണ്ണാവസരങ്ങളും തുലച്ചത്. രണ്ടാം പകുതിയില്‍ മികു തന്നെ ആണ് ബെംഗളൂരുവിന്റെ ആദ്യ ഗോൾ കണ്ടെത്തിയത്. ഒരു കൗണ്ടര്‍ അറ്റാക്കില്‍ സ്വന്തം ഹാഫില്‍ നിന്ന് പന്തുമായി കുതിച്ച ഉദാന്ത ഗോളിയെ ചിപ് ചെയ്തു. പന്ത് ബാറില്‍ തട്ടി തിരിച്ചു വന്നപ്പോള്‍ ദിമാസ് പന്ത് ടാപിന്നിലൂടെ വലയില്‍ എത്തിച്ചു. കളിയുടെ അവസാന നിമിഷം ഒരു കൗണ്ടറിലൂടെ ഛേത്രി മൂന്നാം ഗോളും നേടി നോര്‍ത്ത് ഈസ്റ്റിന്റെ അവസാന പ്രതീക്ഷയും തകര്‍ത്തു.