സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍

കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ തിരഞ്ഞെടുത്തു. നിലവില്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിനെ തുടര്‍ന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചേ​ര്‍​ന്ന ജി​ല്ലാ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം.

പി. ​ജ​യ​രാ​ജ​ന്‍ വ​ട​ക​ര​യി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എം.​വി ജ​യ​രാ​ജ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് എ​ത്തു​ന്ന​ത്. നി​ല​വി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും പാ​ര്‍​ട്ടി സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​വു​മാ​ണ് എം.​വി. ജ​യ​രാ​ജ​ന്‍. പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിയുടെ പീഡനാരോപണത്തെ തുടര്‍ന്ന് അച്ചടക്ക നടപടി നേരിട്ട ശേഷം പാര്‍ട്ടിയിലേക്ക് തിരികെയെത്തിയ മുന്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ശശി വീണ്ടും നേതൃനിരയിലേക്ക് എത്തും. കൂടാതെ ജില്ലാ കമ്മറ്റിയിലേക്ക് അദ്ദേഹത്തെ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.