കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും

കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. നേരത്തെ സുധാകരൻ കണ്ണൂരിൽ മത്സരിക്കില്ലെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം അദ്ദേഹം കണ്ണൂരിൽ നിന്ന് മത്സരിക്കുമെന്നാണ് റിപോർട്ടുകൾ. സിപിഎമ്മിന്റെ പികെ ശ്രീമതിയാണ് കണ്ണൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി. എന്നാൽ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിച്ചേക്കില്ല. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.