ഐഎസ്എല്ലിൽ ബംഗളുരു- ഗോവ കലാശപ്പോരാട്ടം

രണ്ടാംപാദ സെമിയിൽ കാലിടറിയെങ്കിലും ആദ്യപാദത്തിലെ 5-1 ന്റെ മികച്ച വിജയത്തിന്റെ പിന്‍ബലത്തില്‍ എഫ്‌സി ഗോവ ഐ.എസ്.എല്‍ ഫൈനലിലെത്തി. സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദ സെമിയില്‍ 1-0ത്തിന് മുംബൈ സിറ്റിയോട് തോല്‍ക്കുകയായിരുന്നു ഗോവ. എന്നാല്‍ 5-2 എന്ന ഗോള്‍ മാര്‍ജിനില്‍ അവര്‍ ഫൈനലിലേക്ക് കടന്നു. ഫൈനലിൽ കരുത്തരായ ബംഗളുരുവാണ് ഗോവയുടെ എതിരാളികൾ. മാർച്ച് 17ന് മുംബയിലാണ് ഫൈനൽ. ആദ്യപാദ സെമിയില്‍ 1-2ന് തോറ്റശേഷം രണ്ടാംപാദത്തില്‍ 3-0ത്തിന് നോര്‍ത്ത് ഈസ്റ്റിനെ കീഴടക്കിയാണ് ബംഗളൂരു ഫൈനലിലെത്തിയത്.