പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ സാമൂഹിക വിരുദ്ധര്‍ തുറന്നുവിട്ടു

പെരുന്തേനരുവി ഡാമിന്റെ ഷട്ടര്‍ സാമൂഹിക വിരുദ്ധര്‍ ഇന്നലെ രാത്രി തുറന്നുവിട്ടു. 20 മിനിറ്റോളമാണ് വെള്ളം അതിശക്തിയായി പുറത്തേക്ക് ഒഴുകിയത്. കെഎസ്‌ഇബി താത്ക്കാലിക ജീവനക്കാരെത്തിയാണ് ഷട്ടര്‍ അടച്ചത്.സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹിക വിരുദ്ധര്‍ തീയിട്ടു. സംഭവത്തിൽ പെരിനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.