ഗ്ലാമർ താരമായി പ്രിയ; ‘ശ്രീദേവി ബംഗ്ലാവിന്റെ’ ചിത്രങ്ങൾ കാണാം

പ്രിയ പ്രകാശ് വാരിയരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. ചിത്രങ്ങൾ ഇപ്പോൾത്തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ സ്വീകാര്യത നേടിക്കഴിഞ്ഞു.

പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ഈ ഹിന്ദി ചിത്രം ലണ്ടനിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

എന്നാൽ സിനിമയുടേതായി പുറത്തിറങ്ങിയ ആദ്യ ടീസർ തരംഗമാകുക മാത്രമല്ല വിവാദമാകുകയും ചെയ്തിരുന്നു. നടി ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ രംഗത്തു വന്നതാണ് ബോളിവുഡിൽ വിവാദങ്ങൾക്ക് തുടക്കമിട്ടത്. ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നും നടിയുടെ മരണവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ ട്രെയിലറിൽ ഉണ്ടെന്നും ബോണി കപൂർ ആരോപിച്ചിരുന്നു.