പുൽവാമയിൽ മുൻ സൈനികനെ ഭീകരർ വെടി വെച്ചു കൊന്നു

പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഭീകരാക്രമണത്തിൽ മുൻ സൈനികനെ ഭീകരർ വെടിവച്ചു കൊന്നു. പുൽവാമ സ്വദേശിയായ 25 കാരനായ ആഷിഖ് അഹമ്മദിനെയാണ് ഭീകരർ വെടി വെച്ച് കൊന്നത്. പുൽവാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്‍റെ വീട്. ആഷിഖിന്‍റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം നടന്നത്. ഒരു സംഘം ഭീകരർ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തെ തുടർന്ന് സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്.