കോഴിക്കൂട്ടിൽ കയറിയ കുറുക്കനെ കോഴികൾ കൊത്തിക്കൊന്നു

കോഴിക്കൂട്ടിൽ കയറിയ കുറുക്കനെ കോഴികൾ കൊത്തികൊന്നു. ഫ്രാന്‍സിലെ ബ്രിട്ടനിയിലാണ് സംഭവം. ബ്രിട്ടനിയിലെ ഒരു ഫാമില്‍ രാത്രിയില്‍ കയറിക്കൂടിയ കുറുക്കനാണ് ദാരുണമായി കൊല്ലപ്പെട്ടത്. പല വിഭാഗങ്ങളിലായി ഏതാണ്ട് 6000 കോഴികള്‍ ഈ ഫാമിലുണ്ട്. പകല്‍ മുഴുവന്‍ പുറത്തിറങ്ങി തീറ്റ തേടാനിറങ്ങുന്ന കോഴികൾ രാത്രിയെ ഫാമിൽ കയറാറുള്ളൂ. അതിനാൽ രാത്രി മാത്രമേ ഫാമിന്റെ വാതിലടയ്ക്കൂ.

പകൽ കോഴികൾ തീറ്റ തേടിയിറങ്ങിയ സമയത്താണ് കുറുക്കൻ കൂട്ടിൽ കയറിയതെന്ന് കരുതുന്നത്. കൂട്ടിലെത്തിയ കോഴികൾ കുറുക്കനെ ഒരുമിച്ച് വക വകവരുത്തിയെന്ന് സാരം. കഴുത്തിലേറ്റ ആഴത്തിലുള്ള കൊത്തുകളാണ് കുറുക്കന്റെ മരണത്തിന് ഇടയാക്കിയതെന്ന് ഫാം ഉടമ പാസ്‌കല്‍ ഡാനിയേല്‍ പറഞ്ഞു. രാവിലെ ജോലിക്കെത്തിയ ഫാം ജീവനക്കാരാണ് കൂട്ടില്‍ ചത്തുകിടക്കുന്ന കുറുക്കനെ കണ്ടത്.