യുഎഇയില്‍ ഇനി 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാം

യുഎഇയില്‍ നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും വിവിധ രംഗങ്ങളിലെ വിദഗ്ദര്‍ക്കും ഇനി 10 വര്‍ഷം കാലാവധിയുള്ള വിസയ്ക്ക് അപേക്ഷിക്കാം. ഇതിനുള്ള നടപടിക്രമങ്ങള്‍ തിങ്കളാഴ്ച ചേര്‍ന്ന യുഎഇ ക്യാബിനറ്റ് അംഗീകരിച്ചു. അധികം വൈകാതെ യുഎഇ റെസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റ് ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. നിക്ഷേപകര്‍ക്കും പ്രൊഫഷണലുകള്‍ക്കും 10 വര്‍ഷം കാലാവധിയുള്ള വിസ അനുവദിക്കാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ തീരുമാനമെടുത്തിരുന്നു. നിക്ഷേപകര്‍ക്കൊപ്പം ശാസ്ത്ര, സാങ്കേതിക, മെഡിക്കല്‍, ഗവേഷണ മേഖലയില്‍ കഴിവു തെളിയിച്ചവര്‍ക്കാണ് 10 വര്‍ഷ വിസ ലഭിക്കുന്നത്.