‘ചാണക വടക്കന് നന്ദി’; ടോം വടക്കന്‍റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ടോം വടക്കന്‍റെ ബിജെപി പ്രവേശനം കേക്ക് മുറിച്ച് ആഘോഷിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശ്ശൂരിലെ ദേശമംഗലത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘമാന് കേക്ക് മുറിച്ച് ടോം വടക്കന്‍റെ ബിജെപി പ്രവേശനം ആഘോഷിച്ചത്.

കോണ്‍ഗ്രസ് ഓഫീസില്‍ ഒരു പ്രധാന്യവും ഇല്ലാത്ത ടോം വടക്കന്‍ കേരളത്തില്‍ വച്ച് നീട്ടിയ സീറ്റുകണ്ടാണ് അങ്ങോട്ട് ചാടിയത്, അതില്‍ ഒരു ശല്യം ഒഴിഞ്ഞുവെന്നതില്‍ കോണ്‍ഗ്രസിന് സന്തോഷമേ ഉള്ളൂവെന്ന് ഇവർ പ്രതികരിച്ചു. ടോം വടക്കന്‍റെ ഫോട്ടോയ്ക്ക് മുന്നില്‍ ചാണക വടക്കന് നന്ദി എന്ന് എഴുതിയ കേക്കാണ് മുറിച്ചത്.

ഇന്ന് ഉച്ചയോടെയാണ് കോൺഗ്രസ് നേതാവ് ടോം വടക്കൻ ദില്ലിയില്‍ വച്ച് ബിജെപിയിൽ ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു. തന്നെ പാർട്ടിയിലേക്ക് സ്വീകരിച്ച ബിജെപി നേതാക്കന്മാർക്കും ബിജെപി അദ്ധ്യക്ഷൻ അമിത്ഷായ്ക്കും ടോം nanni അറിയിക്കുകയും ചെയ്തിരുന്നു.