ആഗോളതലത്തിൽ പണിമുടക്കി ‘ഫേസ്ബുക്ക് കുടുംബം’; മെസ്സഞ്ചർ, ഇൻസ്റ്റാഗ്രാം സേവനങ്ങളും താളം തെറ്റി

സമൂഹമാധ്യമങ്ങളിൽ അതികായരായ ഫേസ്ബുക്ക് ആഗോളതലത്തിൽ തകരാറിൽ. ലോകത്തിന്റെ പലകോണുകളിലും ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ മണിക്കൂറുകളോളമായി താളം തെറ്റിഎന്നാണ് റിപ്പോർട്ടുകൾ.വെബ്സെെറ്റുകള്‍ നിരീക്ഷിക്കുന്ന ‍ഡൗണ്‍ഡെക്റ്റര്‍.കോം പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം അമേരിക്ക, ദക്ഷിണ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ ഫേസ്ബുക്കിനും അനുബന്ധ ആപ്പുകൾക്കും പ്രവര്‍ത്തന തകരാറ് സംഭവിച്ചു. സി.നെറ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഫെയ്സ്ബുക്കും മറ്റ് സേവനങ്ങളും തകരാറിലായ വിവരം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തകരാര്‍ സംബന്ധിച്ച്‌ അന്വേഷിച്ച്‌ കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ ഫെയ്സ്ബുക്ക് വക്താവ്, പ്രശ്നം ഉടന്‍ പരിഹരിക്കുന്നതാണെന്നും അറിയിച്ചിരുന്നു.

ഇന്ത്യയിലും വിവിധയിടങ്ങളില്‍ ഫെയ്സ്ബുക്ക് ആപ്പ് ഉള്‍പ്പടെ ലഭ്യമാവുന്നില്ലെന്നു റിപ്പോർട്ടുകൾ ഉണ്ട്. ഫെയ്സ്ബുക്ക് കുടുംബം പണി മുടക്കിയതോടെ, ട്വിറ്ററില്‍ ‘ഫെയ്സ്ബുക്ക് ഡൗണ്‍’ ‘ഇന്‍സ്റ്റഗ്രാം ഡൗണ്‍’ എന്നീ ഹാഷ് ടാഗുകള്‍ ട്രെന്റിംഗ് ആയിരിക്കുകയാണ്.