തിരുവല്ലയിൽ പൊള്ളലേറ്റ പെണ്‍കുട്ടിയെ ‘കൊന്നവര്‍’ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ് !

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് തീകൊളുത്തിയ യുവതി മരിച്ചെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്.

വ്യാജ വാർത്ത പ്രചരിച്ചതോടെ പെണ്‍കുട്ടി ചികിത്സയിലുള്ള ആശുപത്രിയിലേക്ക് നിരവധി ഫോണ്‍ കോളുകള്‍ വരികയും, പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. വാര്‍ത്തകള്‍ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിച്ച്‌ വരികയാണ്. പൊള്ളലേറ്റ റേഡിയോളജി വിദ്യാര്‍ഥിനി റാന്നി അയിരൂര്‍ സ്വദേശിനി, കവിത വിജയകുമാര്‍ എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലാണ്. ഇപ്പോഴും വെന്‍റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്‍റെ 90% സംഭവിച്ചിരിക്കുന്നത്. തിരുവല്ലയിലെ ചിലങ്ക ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.