മുംബൈ സി എസ് ടിയിൽ മേൽപ്പാലം തകർന്നു 3 മരണം; നിരവധിപേർക്ക് പരുക്ക്

മുംബൈ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷന് സമീപം കാൽനടയാത്രക്കാർക്കുള്ള മേൽപ്പാലം തകർന്നു വീണ് മൂന്നുപേർ മരിച്ചു. മരണപെട്ടവരിൽ രണ്ടുപേർ സ്ത്രീകളാണ്. നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.

സി എസ് ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ആസാദ് മൈതാൻ പോലീസ് സ്റ്റേഷന് സമീപത്തേക്ക് ബന്ധിപ്പിക്കുന്ന മേൽപ്പാലമാണ് തകർന്നത്. 34 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

അപൂർവ പ്രഭു (35), രഞ്ജന താംബെ (40), സാഹിദ് സിറാജ് ഖാൻ (32) എന്നിവരാണ് മരണപ്പെട്ടത്. മേൽപ്പാലത്തിന്റെ കോൺക്രീറ്റ് സ്ളാബ് തകർന്നാണ് അപകടമുണ്ടായത് എന്നാണ് അധികൃതർ നൽകുന്ന പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് വലിയ ഗതാഗത തടസം ഉണ്ടായി. പരിക്കേറ്റവർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഫയർ ബ്രിഗേഡ് അറിയിച്ചു