എം ടി യുടെ അനുഗ്രഹാശിസ്സുകളോടെ സ്വതന്ത്ര സ്ഥാനാർഥി നുസ്രത്ത് ജഹാൻ കോഴിക്കോട് മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചു

എം ടി യുടെ അനുഗ്രഹാശിസ്സുകളോടെ സ്വതന്ത്ര സ്ഥാനാർഥി നുസ്രത്ത് ജഹാൻ കോഴിക്കോട് മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയ സ്ഥാനാർഥി നുസ്രത്ത് ജഹാനും ശൈഖ് ഷാഹിദും ബാബു അബ്ദുൽ ഗഫൂർ എന്നിവരും അനുഗ്രഹങ്ങൾ ഏറ്റു വാങ്ങി മണ്ഡലത്തിൽ പ്രചരണം തുടങ്ങിയത്‌.

സാധാരണക്കാരാണ് ലോകസഭയിലെക്ക് മത്സരിക്കൻ പ്രേരണനൽകിയത്. സാധാരണക്കാരുടെ ഏതു പ്രശ്നത്തിനു മുമ്പിൽ കാണുന്ന നുസ്റത്ത് ജഹാന് കോഴിക്കോടിന്റെ ഓരോമണ്ഡലത്തിലും ആഴത്തിൽ വേരോട്ടമുണ്ട്. എത്രയോ സ്വതന്ത്ര സ്ഥാനാർത്ഥികൾ ലോക സഭയിലെത്തിയ ചരിത്രം നാം കണ്ടതാണ് ആചരിത്രത്തിന്റെ മറപിടിച്ചാണ് നുസ്റത്ത് ജഹാനും കരുനീക്കുന്നത്. സാധാരണക്കാരുടെ ശബ്ദം ലോകസഭയിലെത്തിക്കാൻ വോട്ടു ചെയ്യു എന്നാണ് അവരുടെ അഭ്യർത്ഥന ഏതായാലും കോഴിക്കോട് ചില അട്ടിമറികൾക്ക് സാദ്യത ഞങ്ങളും കാണുന്നു.