രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി

കാസർഗോഡ്: കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി കാസര്‍കോട് എത്തി. പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദർശിച്ചു. പെരിയയിലെ കൊലയാളികളെ നീതിക്ക് മുന്‍പിലെത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കാനെത്തി. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണന്റെ പ്രതികരണം കേരള മുഖ്യമന്ത്രി വരാത്തിടത്ത് രാഹുല്‍ ഗാന്ധി വന്നതില്‍ സന്തോഷമുണ്ട് എന്നായിരുന്നു.