മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ പീഡന പരാതി: സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍

എംഎല്‍എ ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ പി അനില്‍ കുമാര്‍ എന്നീ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് ക്രൈം ബ്രാഞ്ച് കേസെടുത്തു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായിക്കാമെന്നുപറഞ്ഞ് ശാരീരികമായി ഉപദ്രവിച്ചെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.

ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്. അടൂര്‍ പ്രകാശിനും എ പി അനില്‍കുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതിവിരുദ്ധ പീഡനം എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.സോളാര്‍ കേസുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തു. എറണാകുളം സ്‌പെഷ്യല്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിപ്പട്ടികയിലുള്ള നേതാക്കള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.