2020 ലെ അണ്ടര്‍- 17 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍

2020ലെ വനിതാ അണ്ടര്‍ -17 ലോകകപ്പിന് ഇന്ത്യ വേദിയാകും. അന്താരാഷ്ട്ര ഫുട്ബാള്‍ ഫെഡറേഷനാണ് ഇന്ത്യയെ വേദിയായി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത്തെ ഫുട്ബാള്‍ ലോകകപ്പാണിത്. 2017ലെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാളിനും ഇന്ത്യ വേദിയായിരുന്നു. 2018ല്‍ നടന്ന വനിതാ അണ്ടര്‍ 17 ലോകകകപ്പിന് ഉറുഗ്വേയായിരുന്നു വേദി. സ്പെയിനായിരുന്നു ചാമ്പ്യന്മാർ.