ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിസി ഖണ്ഡൂരിയുടെ മകന്‍ മനീഷ് ഖണ്ഡൂരി കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്. പൗരി മണ്ഡലത്തിലെ സിറ്റിങ് എംപിയായ ബി സി ഖണ്ഡൂരിക്കെതിരെ മത്സരിക്കാനാണ് മകന്റെ നീക്കം.

നിലവില്‍ ബിജെപി എംപിയുമായ ഭുവന്‍ ചന്ദ്രക്കെതിരെ മകന്‍ മത്സരിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം. നാളെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ വെച്ച് മനീഷ് അംഗത്വം സ്വീകരിക്കും.

പിതാവായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിയുടെ മണ്ഡലമായ പൗരിയില്‍ മനീഷ് മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ മനീഷ് ഈയടുത്ത് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്.

ഇതിനിടെ പൗരി സീറ്റില്‍ മത്സരിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവലും നീക്കം നടത്തുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.