ടോം വടക്കന് പിന്നാലെ മുന്‍ പിഎസ്എസി അധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍ ബിജെപിയിലേക്ക്

ടോം വടക്കന് പിന്നാലെ കേരളത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്. മുന്‍ പിഎസ്‌സി ചെയര്‍മാനും കാലടി സര്‍വകലാശാല മുന്‍വൈസ് ചാന്‍സിലറുമായ ഡോ. കെ എസ് രാധാകൃഷ്ണന്‍ ബിജെപി അംഗത്വം സ്വീകരിക്കും. രാധാകൃഷ്ണനെ ബിജെപി സ്ഥാനാര്‍ത്ഥി ആക്കാനും നീക്കം നടക്കുന്നുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കനും ഇന്നലെ ബിജെപിയില്‍ അംഗത്വം എടുത്തിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. കുടുംബാധിപത്യം മടുപ്പിക്കുന്നതായും ബിജെപിയില്‍ ചേരാനുള്ള കാരണമായി ടോം വടക്കന്‍ പറഞ്ഞിരുന്നു.