ന്യൂസീലന്‍ഡില്‍ മോസ്‌കില്‍ വെടിവെപ്പ്; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ന്യൂസീലന്‍ഡില്‍ മുസ്ലീം പള്ളിക്കുള്ളില്‍ വെടിവെപ്പ്. നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അൽ നൂർ മസ്ജിദിലാണ് സംഭവം.

ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ടീം പ്രാര്‍ഥനയ്ക്കായി ഈ സമയം പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. വെടിവെപ്പുണ്ടായതോടെ ക്രിക്കറ്റ് താരങ്ങള്‍ പള്ളിയില്‍ നിന്ന് ഓടി രക്ഷപ്പെട്ടുവെന്നും ബംഗ്ലാദേശ് മാധ്യമപ്രവര്‍ത്തകന്‍ മൊഹമ്മദ് ഇസ്ലാം ട്വീറ്റ് ചെയ്തു.

കറുത്ത വസ്ത്രം ധരിച്ച ആളാണ് പള്ളിക്കുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് വിവരങ്ങള്‍. പോലീസ് വരുന്നതിന് മുമ്പ് ഇയാള്‍ ഓടി രക്ഷപ്പെടുയും ചെയ്തു.