‘മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണം’; ഹര്‍ജിയുമായി എത്തിയ വ്യക്തിക്ക് കോടതിയുടെ മുന്നറിയിപ്പ്

മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന ഹർജിയുമായി സുപ്രീംകോടതിയിലെത്തിയ ഹർജിക്കാരൻ കോടതിയുടെ മുന്നറിയിപ്പ് ലഭിച്ചതോടെ ഹർജി തള്ളി. ഇന്ത്യയിലെ മുസ്ലിംകളെ പാകിസ്താനിലേക്ക് അയക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവുമായാണ് ഹർജിക്കാരൻ സുപ്രീംകോടതിയിലെത്തിയത്. ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരുടെ മുമ്പാകെയാണ് ഹര്‍ജി എത്തിയത്. ഹര്‍ജിയില്‍ വാദംകേള്‍ക്കാം. പക്ഷേ, ഉത്തരവിടുന്നത് നിങ്ങള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചാകുമെന്നും ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ജസ്റ്റിസ് നരിമാനാണ് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ഇക്കാര്യം വ്യക്തമാക്കിയത്. നടപടി വേണ്ട എന്ന് ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു.

source: one india