സ്ഥാ​നാ​ര്‍​ഥി​ത്വം: ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു

ന്യൂ​ഡ​ല്‍​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം സം​ബ​ന്ധി​ച്ച്‌ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്ന​തി​നി​ടെ എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ഹൈ​ക്ക​മാ​ന്‍​ഡ് ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു. കേ​ര​ള​ത്തി​ലെ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​ജ​യ സാ​ധ്യ​ത ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ആ​ശ്ര​യി​ച്ചാ​ണെ​ന്നും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നി​ല്‍ അ​ദ്ദേ​ഹം മ​ത്സ​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന നേ​താ​ക്ക​ള്‍ വീ​ണ്ടും ആ​വ​ശ്യ​പ്പെ​ട്ടു.

ഇക്കാര്യം ഉന്നയിച്ച് മത്സരിക്കാൻ സമ്മർദം ചെലുത്തും. ഇതു സംബന്ധിച്ച അന്തിമ തീരുമാനം തെരഞ്ഞെടുപ്പ് സമിതിയിൽ ഉണ്ടാകും. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തോ​ട് ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച്‌ സം​സ്ഥാ​ന​ത്തെ ചി​ല കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഹൈ​ക്ക​മാ​ന്‍​ഡി​നെ സ​മീ​പി​ച്ചെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍, ഇ​ത് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ല്ല. ഹൈ​ക്ക​മാ​ന്‍​ഡ് സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് മ​ത്സ​രി​ക്കാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് മ​റ്റ്ചി​ല നേ​താ​ക്ക​ളോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​വ​രം.