ട്വിറ്ററിൽ പേര് മാറ്റി നരേന്ദ്ര മോദി

ട്വിറ്ററിൽ പേര് മാറ്റി നരേന്ദ്ര മോദി. ‘ചൗകീദാർ നരേന്ദ്രമോദി’ എന്നാണ് മോദിയുടെ ട്വിറ്ററിലെ പുതിയ പേര്. മോദി പേര് മാറ്റിയതിന് മണിക്കൂറുകൾക്ക് ശേഷം പിന്തുണയുമായി ബിജെപി അധ്യക്ഷൻ അമിത് ഷാ,ജെ പി നദ്ദ, പിയൂഷ് ഗോയൽ തുടങ്ങിയ കേന്ദ്രമന്ത്രിമാരും പേര് മാറ്റി. എന്നാൽ നിതിൻ ഗഡ്കരിയുൾപ്പടെ ഒരു വിഭാഗം കേന്ദ്രമന്ത്രിമാർ പേര് മാറ്റിയിട്ടുമില്ല. രാഹുൽ ഗാന്ധിയുടെ ‘ചൗകീദാർ ചോർ ഹേ’ മുദ്രാവാക്യത്തിന് മറുപടിയുമായി ബിജെപി ‘ഹം ഭീ ചൗകീദാർ’ ഹാഷ്‍ടാഗ് പ്രചാരണം തുടങ്ങിയതിന് പിറ്റേന്നാണ് മോദിയുടെ പേര് മാറ്റം. ‘ഞാനും കാവൽക്കാരനാണ്’ എന്ന ക്യാംപെയ്ൻ വീഡിയോ ഇന്നലെയാണ് ബിജെപി പുറത്തിറക്കിയത്.