ന്യൂസിലാൻഡ് വെടിവെപ്പ്; അൻസി അലിയുടെ മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്കരിക്കണമെന്ന് ന്യൂസീലാന്‍ഡ്; നിരസിച്ച് കുടുംബം

ന്യൂസീലാൻഡിലെ ക്രൈസ്റ്റ് ച‍ർച്ചിൽ പള്ളികളിലുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയുടെ മൃതദേഹം ന്യൂസീലാന്‍ഡിൽ സംസ്കരിക്കണമെന്ന് ന്യൂസീലാന്‍ഡ് സർക്കാർ അൻസി അലിയുടെ കുടുംബത്തോട് അഭ്യർത്ഥിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായാണ് മൃതദേഹം ക്രൈസ്റ്റ് ചര്‍ച്ചില്‍ സംസ്കരിക്കണമെന്ന് ന്യൂസീലാന്‍ഡ് സര്‍ക്കാര്‍ ആന്‍സിയുടെ കുടുംബത്തോട് അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ആന്‍സിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് അറിയിച്ചതായി കുടുംബം പറഞ്ഞു. നോർക്ക വഴി മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് കുടുംബം അറിയിച്ചു. 7 ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാണ് ശ്രമം. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.